കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നു കമ്പനി ഉടമ കെജി എബ്രഹാം
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും
കൊച്ചി : ജീവനക്കാരുടെ താമസ സ്ഥലത്തുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെ ജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തിരുവനന്തപുരത്ത് ആയിരുന്നു എന്നും, ജീവനക്കാരെ എല്ലാം ഒരു കുടുംബംപോലെയാണ് കാണുന്നതെന്നും, ജീവനക്കാർ താമസിക്കുന്ന ക്യാമ്പുകൾ സുരക്ഷിതമാണെന്ന് എപ്പോഴും പരിശോധിക്കാറുണ്ടെന്നും, മരിച്ചവരുടെ വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ അറിയിച്ചത്. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകും. കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും. കമ്പനി നൽകുന്ന ധനസഹായം 4 ദിവസത്തിനുള്ളിൽ നൽകാനാണ് ശ്രമം നടക്കുന്നത് . അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു . മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 വർഷത്തെ ശമ്പളം നൽകും. മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകുകയും ചെയ്യും . അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും കൂടാതെ സംസ്ഥാന ഭരണകൂടത്തിനും അദ്ദേഹം നന്ദി അറിയിച്ചു .