കുവൈറ്റിൽ ”ലുലു പ്രൗഡ്ലി സൗത്താഫ്രിക്ക 2024” ഫസ്റ്റിവലിന് തുടക്കമായി
കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ ”ലുലു പ്രൗഡ്ലി സൗത്താഫ്രിക്ക 2024′ ഫസ്റ്റിവലിന് തുടക്കമായി. അൽ ഖുറൈൻ ഔട്ട്ലെറ്റിൽ ലുലു ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ ഫസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സൗത്താഫ്രിക്കയിലെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ ഫീച്ചർ ചെയ്യുന്ന കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേകളും സൗത്താഫ്രിക്കൻ ഉത്പന്നങ്ങളുടെ വലിയ ശേഖരവും ഫസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും വില്പനയും ഫസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തിൻറെ സാംസ്‌കാരിക വൈവിധ്യത്തിനൊപ്പം ഭക്ഷണ വൈവിധ്യം മനസിലാക്കുന്നതിനുള്ള നിരവധി ഇൻസ്റ്റല്ലേഷനുകളും കിയോസ്കുകളും സജ്ജീരിച്ചിട്ടുണ്ട് . ഫസ്റ്റിവൽ ഒരാഴ്ച്ചകാലം നീണ്ടു നിൽക്കും.