ഹെവി ഡ്യൂട്ടി ഡ്രൈവര്‍ ഒഴിവ്
തൃശൂര്‍: തൃശൂര്‍ ഗവ. നഴ്സിങ് കോളജില്‍ ഹെവി ഡ്യൂട്ടി ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കണം. എച്ച്.ജി.വി ആന്‍ഡ് എച്ച്.പി.വി സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18- 58 വയസ്. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും ലൈസന്‍സിന്റെയും പ്രവര്‍ത്തി പരിചയത്തിന്റെയും അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി ജനുവരി 17ന് രാവിലെ 11ന് മുളങ്കുന്നത്തുകാവിലുള്ള നഴ്സിങ് കോളജില്‍ പ്രിന്‍സിപ്പാളുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2208205, 2201366.