ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി മരുന്നുവിതരണം നടത്തി
ചേർപ്പ്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾസൊസൈറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് ആസ്പത്രിയിൽ വരുന്ന കുട്ടികൾക്കുള്ള നെബുലൈസേഷൻ മരുന്ന് വിതരണം നടത്തി. നിലവിൽ കുട്ടികൾക്ക് നെബുലൈസ് ചെയ്യാനുള്ള മരുന്ന് ആസ്പത്രിയിൽ ഇല്ല.
ഈ സാഹചര്യത്തിലാന്ന് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷത്തേക്കുള്ള മരുന്നുകൾ ചേർപ്പ് സർവ്വീസ് സഹകരണബാങ്കിനു കീഴിലുള്ള നീതി മെഡിക്കൽസിൽ ഏൽപ്പിച്ചതു്. ഡി സി സി വൈസ് പ്രസിഡണ്ട് സി ഒ ജേയ്ക്കപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി എൻ ഗോവിന്ദൻകുട്ടി മരുന്ന് ഏറ്റുവാങ്ങി.
ഉമ്മൻ ചാണ്ടിസാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കെ ആർ സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ജോ ജോർജ്, മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് കെ കെ കൊച്ചുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത്, അവിണിശ്ശേരി മണ്ഡലം പ്രസിഡണ്ട് പ്രിയൻ പെരിഞ്ചേരി തുടങ്ങിയവർ ആശംസകൾനേർന്നു വൈസ് പ്രസിഡണ്ട് പ്രതീപ് വലിയങ്ങോട്ട് സ്വാഗതവും സെക്രട്ടറി കെ ആർ പിയൂസ് നന്ദിയും പറഞ്ഞു. ഗീത രതീഷ്, സെയ്തുമുഹമ്മദ്, അശോകൻ കുണ്ടായിൽ, പി വി ജോൺസൺ, റീജ ജോണി, പ്രസാദ് കിഴക്കുട്ട്, ബഷീർ പി എ, നീതു മഹേഷ്, ജസ്ന ഷിയാബ് തുടങ്ങിയവർ നേതൃത്വം നൽകി.