GeneralHealthKERALAMTHRISSUR

ആരോഗ്യകേരളത്തില്‍ അവസരം

ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ (എന്‍.എച്ച്.എം) തൃശ്ശൂര്‍ ജില്ലയിലെ ആരേഗ്യകേരളം പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (ജനറല്‍ മെഡിസിന്‍, പീഡിയാട്രീഷന്‍, ഡെര്‍മറ്റോളജി, ഗൈനക്കോളജി, ഒപ്താല്‍മോളജി), മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍), മിഡ്‌ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി സഹിതം) ഓഗസ്റ്റ് 2 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷ/ ഇൻ്റര്‍വ്യു തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.