ആരോഗ്യ പരിശോധന ക്യാമ്പ്
തൃശൂര്‍: തിരുവനന്തപുരം കൈത്തറിവസ്ത്ര ഡയറക്ടറേറ്റിൻ്റേയും തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തില്‍ കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിനോ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇ.പി ഹരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ജി. വനജകുമാരി, ചേര്‍പ്പ് കൈത്തറി സംഘം പ്രസിഡണ്ട് യു.മായ, ജില്ലാ വ്യവസായ കേന്ദ്രം സഹകരണ ഇന്‍സ്പെക്ടര്‍ ശാരിക സി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ വിവിധ സംഘങ്ങളിലെ നെയ്ത്തു തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും നേത്ര പരിശോധനയും സംഘടിപ്പിച്ചു.