മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
തൃശ്ശൂർ: കേരളത്തിലെ പ്രമുഖ കലാ- സാംസ്കാരിക- സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാട്ട്സ്ആപ് കൂട്ടായ്മയായ ഞാറ്റുവേല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്കി. കവിയും ഗാനരചയിതാവായ റഫീക്ക് അഹമ്മദ്, കവി പി എന്‍ ഗോപീകൃഷ്ണന്, പി.എസ് ഷാനു, അഷ്റഫ് പേങ്ങാട്ടയില് എന്നിവരാണ് കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് തുക കൈമാറിയത്.