GeneralKERALAMTHRISSUR

മാരാത്ത്കുന്ന്; കൂടുതൽ പരിശോധന നടത്തും

തലപ്പിള്ളി: തലപ്പിള്ളി താലൂക്കിലെ അകമലയ്ക്ക് സമീപം മാരാത്ത്കുന്ന് മണ്ണിടിച്ചൽ ഭീഷണി ഉണ്ടായ പ്രദേശത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജിയോളജി, മണ്ണ് സംരക്ഷണം, ഭൂജലം എന്നീ വകുപ്പുകളിലെ വിദഗ്ദർ അടങ്ങുന്ന സംഘം പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ അപകട സാധ്യത മനസ്സിലാക്കി പ്രദേശവാസികളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴ മാറുന്ന സ്ഥിതിക്ക് കൂടുതൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.