ഫുട്ബോൾ ബൂട്ട് വാങ്ങാന്‍ കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അമന്‍ചന്ദ്
തുക മന്ത്രി ഡോ. ആര്‍. ബിന്ദു ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട : ഫുട്ബോൾ ബൂട്ട് വാങ്ങാന്‍ കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അമന്‍ചന്ദ്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും, കുഴിക്കാട്ടുകോണം സ്വദേശികളായ മഠത്തിപറമ്പില്‍ സന്തോഷിന്റെയും ജിനിയുടേയും മകനും ഫൂട്‌ബോള്‍ താരവുമായ അമന്‍ചന്ദാണ് തന്റെ ആവേശമായ ഫുട്ബോൾ ബൂട്ട് വാങ്ങാന്‍ കൂട്ടിവെച്ച തുക മുഴുവന്‍ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കിയത്. സര്‍ക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തുക ഏറ്റുവാങ്ങി. വയനാട്ടിലെ മനുഷ്യരുടെ ദുഃഖം കണ്ട് സ്വന്തം സ്വപ്നം മാറ്റി വെച്ച അമല്‍ചന്ദ് നാടിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.