THRISSUR

വയനാടിന് സഹായവുമായി ഭിന്നശേഷി ക്ഷേമ സംഘടന

തൃശൂർ : വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25,000 രൂപ ധനസഹായം നല്‍കി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ചെക്ക് കൈമാറി. സംഘടനാ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ സെയ്തലവി, വൈസ് പ്രസിഡന്റ് വൈശാഖ് മുണ്ടൂര്‍, ജേയിന്‍ സെക്രട്ടറി പി.ബി അംബുജം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുക കൈമാറിയത്. വരും നാളുകളിലും കഴിയാവുന്നതരത്തില്‍ സംഘടനയിലൂടെ സഹായം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക അറിയിച്ചു.