ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്കൂളിലെ എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളുടെ ചേര്ത്തുവെയ്ക്കലില് നിന്നും സ്വരുകൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇങ്ങനെ ശേഖരിച്ച 1,36,000 രൂപയുമായാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനൊപ്പം കളക്ടറേറ്റില്‍ എത്തിയത്. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തി ജില്ലാ കലക്്ടര്‍ അര്ജുന് പാണ്ഡ്യന് കുട്ടികളുടെ സമ്പാദ്യം ഏറ്റുവാങ്ങി. തങ്ങളുടെ ഇഷ്ടങ്ങളേക്കാള്‍ വലുത് വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കാണ് നല്‍കേണ്ടതെന്ന് ഇവര്‍ക്കു ആരും പറഞ്ഞു നല്‍കേണ്ടി വന്നില്ലെന്നാണ് പ്രിന്‍സിപ്പാള്‍ സുജാത ടീച്ചര്‍ പറഞ്ഞത്. വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി ഞങ്ങളുടെ സന്തോഷം പങ്കുവെയ്ച്ചെന്ന മനസ്സോടെയാണ് കുട്ടികള്‍ ചേമ്പര്‍ വിട്ടിറങ്ങിയത്.