THRISSUR

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു

വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. പുനര്‍വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷക ബിപിഎല്‍/ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പദ്ധതിയ്ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യുസര്‍ മാന്വല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0487 2361500.