വാഴപ്പുള്ളി ക്ഷേത്ര ഭരണ സമിതി ദുരിതാശ്വാസനിധിയിലേക്ക് കാൽ ലക്ഷം രൂപ കൈമാറി
എടമുട്ടം : കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്ര ഭരണ സമിതി വയനാട് ദുരിതമനുഭവിക്കുന്നവർക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 (ഇരുപത്തി അയ്യായിരം )രൂപയുടെ ചെക്ക് ക്ഷേത്രം ഗജാൻജി വി കെ ഹരിദാസൻ വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്തിന് കൈമാറി. ക്ഷേത്രം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാൻസർ രോഗത്തിൽ ദുരിതമനുഭവിക്കുന്ന ഒരു വ്യക്തിക്ക് 5000 രൂപ വലപ്പാട് ഗ്രാമ പഞ്ചായത്ത് 14-)o വാർഡ് മെമ്പർ ഫാത്തിമ സലീമിന് കൈമാറി. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴപ്പുള്ളി ക്ഷേത്രം ചെയ്യുന്ന ഇതരത്തിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പറഞ്ഞു.