ഓട്ടോറിക്ഷകൾക്ക് ഓൾ കേരള സർവീസ് നടത്താം
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ സർവീസ് നടത്താം. ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു. ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ യാത്രയെന്ന നിബന്ധന ഒഴിവാക്കി. കേരളം മുഴുവൻ സർവീസ് നടത്തണമെന്ന് സിഐടിയു നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.