ഇന്ത്യൻ വിദേശ കാര്യ മന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി
കുവൈറ്റ് : ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകൾ ഡോ. എസ് ജയശങ്കർ അദ്ധേഹത്തെ അറിയിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഊഷ്മളമായ ബന്ധവും സൗഹൃദവും ഒന്നുകൂടി ഉറപ്പിക്കാനും എല്ലാ മേഖലയിലും ഉള്ള സമകാലിക പങ്കാളിത്തം ക്രമാനുഗതമായി വികസിപ്പിക്കാനും ഈ സന്ദർശനം സഹായകമാകുമെന്നും ഡോ. എസ് ജയശങ്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ കുവൈറ്റ് ബന്ധത്തെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കിരീടാവകാശിയുടെ മാർഗ്ഗനിർദ്ദേശത്തിനും ഉൾക്കാഴ്ചകൾക്കും നന്ദി അറിയിക്കുന്നതായും ഡോ. എസ് ജയശങ്കർ പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്നാണ് അദ്ദേഹം കുവൈറ്റിൽ എത്തിച്ചേർന്നത് .