KERALAMTHRISSUR

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

കോഴിക്കോട്: കേരള മദ്രസ്സാ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗിനായി അനുവദിച്ച കാലയളവിനുള്ളില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ സെപ്തംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് നടത്തണം. സമയപരിധി ഇനിയും ദീര്‍ഘിപ്പിച്ച് നല്‍കുന്നതല്ലെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577, 9188230577.