ശില്‍പ്പശാല സംഘടിപ്പിച്ചു
തൃശ്ശൂര്‍: ജില്ലയിലെ തനതു വിദ്യാഭ്യാസ പദ്ധതിയായ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശ്ശൂര്‍ വിദ്യാഭ്യാസജില്ലയിലെ പി.ടി.എ. പ്രസിഡണ്ടുമാര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയരക്ടര്‍ എ.കെ അജിതകുമാരി അധ്യക്ഷയായി. സെപ്തംബര്‍ 9, 10, 11, 12 തിയതികളിലായി 14 കേന്ദ്രങ്ങളില്‍ പി ടി എ പ്രസിഡണ്ടുമാരുടെ പരിശീലനപരിപാടി സംഘടിപ്പിക്കും. നാലു ദിവസങ്ങളിലായി ജില്ലയിലെ 1028 സ്കൂളുകളിലെ പി ടി എ പ്രസിഡണ്ടുമാരുടെയും പരിശീലനം പൂര്‍ത്തിയാക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.വി മദനമോഹനന്‍, സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി അസി. കോര്‍ഡിനേറ്റര്‍ വി. മനോജ്, ആര് പി മാരായ ടി.എസ് സജീവന്, പി.എസ് ഷൈജു, വി.കെ മുജീബ് റഹ്മാന്, കെ. നന്ദകുമാര്‍, ജയശ്രീ മാങ്കൂട്ടത്തില്‍, ശുചിത്വമിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്, മോഡല്‍ ഗേള്‍സ് സ്കൂള്‍ പ്രധാനാധ്യാപിക കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ കെ അന്‍സാര്‍ സ്വാഗതവും എച്ച് എം ഫോറം കണ്‍വീനര്‍ സ്റ്റൈനി ചാക്കോ നന്ദിയും പറഞ്ഞു.