KERALAMTHRISSUR

കണ്‍സീലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു

തൃശ്ശൂര്‍: ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 പ്രകാരം മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ആര്‍ ഡി ഒ ഓഫീസ് ഇരിങ്ങാലക്കുട ഓഫീസിലാണ് നിയമനം. മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തങ്ങളിലോ വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജനം, സ്ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖകളിലെ പ്രവര്‍ത്തിക്കുന്ന സംഘടനയിലോ കുറഞ്ഞത് 2 വര്‍ഷത്തെ സേവനമുള്ളവരായിരിക്കണം. നിയമത്തില്‍ അറിവുള്ള സംഘനയുടെ മുതിര്‍ന്ന ഭാരവാഹിയായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം തൃശ്ശൂര്‍ ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സെപ്തംബര്‍ 13 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2321702.