വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
ത്യശ്ശൂര്‍ : കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വ്യക്തിഗത/ ഗ്രൂപ്പ്/ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 4 മുതല്‍ 9 ശതമാനം വരെ പലിശനിരക്കില്‍ വ്യക്തിഗത വായ്പ നല്‍കും. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 4 മുതല്‍ 5 ശതമാനം വരെ പലിശ നിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നിശ്ചിത വരുമാന പരിധിയിലുള്ള 16 നും 32 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3 മുതല്‍ 8 ശതമാനം വരെ പലിശനിരക്കില്‍ വിദ്യാഭ്യാസ വായ്പയും നല്‍കും. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും ത്യശ്ശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496015013.