KERALAMTHRISSUR

എന്‍ഡോ ക്രൈന്‍ സര്‍ജറി ക്ലിനിക് സേവനം

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ഡോ ക്രൈന്‍ സര്‍ജറി ക്ലിനിക് തുടങ്ങുന്നു. സങ്കീര്‍ണ്ണമായ എന്‍ഡോ ക്രൈന്‍ (തൈറോയ്ഡ് കാന്‍സര്‍, പാരാതൈറോയ്ഡ്, അഡ്രീനല്‍, പാന്‍ക്രിയാസ്) ശസ്ത്രക്രിയകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താം. എല്ലാ ശനിയാഴ്ചകളിലും എന്‍ഡോ ക്രൈന്‍ സര്‍ജറി (എ.എസ്.യു.ആര്‍) ഒ.പി. ഡോ. രഞ്ജിത്ത് ചെറിയാന്‍ ഫിലിപ്പിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കും