ഗതാഗത നിയന്ത്രണം
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 18 മുതല്‍ വെള്ളാങ്കല്ലൂര്‍ മുതല്‍ കോണത്തുകുന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസം മുതല്‍ തൃശൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എന്‍.ഇ.എസ് ബ്ലോക്ക്, ഹാഷിം നഗര്‍, പാട്ടേപാടം, പുഞ്ചപ്പറമ്പ് റോഡിലൂടെ സഞ്ചരിച്ച് കോണത്ത്കുന്ന് ജങ്ഷനിലെത്തി യാത്ര തുടരണം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ നിലവിലെ പാതയിലൂടെ തന്നെ സഞ്ചരിക്കേണ്ടതാണ്.