National

നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ച;എൻടിഎ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ല

നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) ക്ലീൻചിറ്റ് നൽകി സിബിഐ. ഝാർഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പർ ചോർത്തിയത്. സ്കൂൾ ജീവനക്കാരുടെ സംഘമാണ് പേപ്പർ ചോർത്തിയത്. സ്കൂൾ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ചോർത്തൽ. തട്ടിപ്പിൽ എവിടെയും എൻടിഎ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാർഥികൾക്കാണു ചോദ്യക്കടലാസ് ചോർച്ച കൊണ്ടു ഗുണം ഉണ്ടായതെന്നും സിബിഐ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചോദ്യക്കടലാസ് വിതരണത്തിലും പ്രശ്നം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു സിബിഐ അധികൃതർ അറിയിച്ചു. കേസിൽ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ.അഖ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംത്യാസ് ആലം എന്നിവരുൾപ്പെടെ 48 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പർ ചോർത്തിയ സംഘത്തിന്റെ തലവനെന്നു കരുതുന്ന സഞ്ജീവ് കുമാറിനെ പിടികൂടാനായിട്ടില്ല.