KERALAMTHRISSUR

ഫാര്‍മസിസ്റ്റ് നിയമനം

മലക്കപ്പാറ: ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലക്കപ്പാറ ഒ.പി ക്ലിനിക്കിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത പ്രീ ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി സയന്‍സ്. ഡി.ഫാമിനോടൊപ്പം കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യേഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സെപ്തംബര്‍ 26 ന് രാവിലെ 9.30 ന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്ക് ഇൻ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോൺ: 0480 2706100.