മെഡിക്കല്‍ കോളേജില്‍ നിയമനം
തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ റെസിഡന്റ്സ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ഇഎന്‍ടി, ഡെര്‍മറ്റോളജി, റേഡിയോഡയഗ്നോസിസ്, റേഡിയോതെറാപ്പി, സൈക്യാട്രി വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 26 നും കമ്മ്യൂണിറ്റി മെഡിസിന്, ഫോറന്‍സിക് മെഡിസിന്, ബയോകെമിസ്ട്രി വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 27 നും രാവിലെ 10 ന് നടക്കും. യോഗ്യത നിര്‍ദ്ദിഷ്ട വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം റെജിസ്ട്രേഷന്, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ എത്തിച്ചേരണം.