നവീകരണം പൂര്‍ത്തിയാക്കിയ പുത്തൂര്‍ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി കെട്ടിടം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു
പുത്തൂര്‍: നവീകരണം പൂര്‍ത്തിയാക്കിയ പുത്തൂര്‍ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി കെട്ടിടം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. 23 ലക്ഷം രൂപ ചിലവഴിച്ചാണ് ആയുര്‍വേദ ആശുപത്രി കെട്ടിടം നവീകരണം പൂര്‍ത്തിയാക്കിയത്. ആയുര്‍വേദ മേഖലയില്‍ ഇന്ന് മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും, നിരവധി പദ്ധതികള്‍ ആയുര്‍വേദ മേഖലയില്‍ നടപ്പാക്കി വരികയാണെന്നും, അസുഖങ്ങളെ ശാശ്വതമായ രീതിയില്‍ പരിഹരിക്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കെ. രാജന്‍ പറഞ്ഞു.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ് സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിനി പ്രദീപ് കുമാര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നളിനി വിശ്വംഭരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിബി വര്‍ഗ്ഗീസ്, എച്ച്.എം.സി മെമ്പര്‍ രാമകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസ്ലിന്‍ എന്നിവര്‍ സംസാരിച്ചു.