THRISSUR

തൃശ്ശൂര്‍ ജനറല്‍ ആശുപതിയിലെ കാന്റീന്‍ റീ ടെണ്ടര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജനറല്‍ ആശുപതിയിലെ കാന്റീന്‍ ഒരു വര്‍ഷത്തേയ്ക്ക് നടത്തുന്നതിന് സീല്‍ വെച്ച ടണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയാണ് (ജി എസ് ടി) ഉള്‍പ്പെടെ ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. ടെണ്ടര്‍ ലഭിക്കുന്ന വ്യക്തി 3 മാസത്തെ തുക ഡിപോസിറ്റ് ആയി നല്‍കണം. ടെണ്ടര്‍ ഫോറം ഒക്ടോബര്‍ 10 വരെ ലഭിക്കും. 11 ന്, 2 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് തുറക്കും. ടെണ്ടര്‍ ഫോറത്തിന്റെ വില 12500 + 10% GST. നിരതദ്രവ്യം 10,000 രൂപ. വിലാസം- സൂപ്രണ്ട്, ജനറല്‍ ആശുപത്രി, തൃശൂര്‍ ഫോണ്‍- 04872427778.