അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ ഒഴിവ്
തൃശ്ശൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നതിന് താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 8, വൈകീട്ട് 5 മണിയ്ക്ക് മുന്‍പായി കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്്, ബിഡിഎസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാര്‍ എന്നിവയുടെ പകര്‍പ്പും സഹിതം ത്യശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് ഒക്ടോബര്‍ 9 ന്, രാവിലെ 10.30 ന് രേഖകളുടെ അസലുമായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകേണ്ടതാണ്.