കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അദാലത്ത്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ സിറ്റിങ് നടത്തും. തീയതി പഞ്ചായത്ത് /മുനിസിപാലിറ്റി എന്ന ക്രമത്തില്‍, ഒക്ടോ.8 നെന്മണിക്കര, 10 തൈക്കാട്, 15 വില്‍വട്ടം, 17 നാട്ടിക, തളിക്കുളം, വാടാനപ്പള്ളി(നാട്ടികയില്‍), 19 അവണൂര്‍, 26 വള്ളത്തോള്‍ നഗര്‍, 29 അന്തിക്കാട്. മുന്‍ വര്‍ഷം അംശാദായം ഓണ്‍ലൈന്‍ മുഖേന അടവാക്കാത്തവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍,ഐ എഫ് എസ് സി കോഡ് എന്നിവ സിറ്റിങില്‍ ഹാജരാക്കേണ്ടതാണ്.