THRISSUR

ചാലക്കുടി – ആനമല റോഡിൽ ഗതാഗത നിയന്ത്രണം

ചാലക്കുടി – ആനമല സംസ്ഥാന പാതയിൽ 4 കിലോമീറ്റർ ദൂരം കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒക്ടോബർ 7 മുതൽ 11 വരെ ഡിബിഎം ടാറിങ്ങ് പ്രവൃത്തികൾ നടത്തുന്നതിനാൽ ഈ വഴിയുള്ള ഗതാഗത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തും. പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ ടൂറിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്തവിധം റോഡ് ഗതാഗതം പൂർണ്ണമായി അടയ്ക്കാതെ ബസ് സർവ്വീസ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്ക് ഭാഗികമായി സർവ്വീസ് നടത്താം. ആശുപത്രി മുതലായ അടിയന്തിര ആവശ്യങ്ങൾക്കും എമർജൻസി വാഹനമായ ആമ്പുലൻസിനും പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ യാത്രാ സൗകര്യം അനുവദിക്കും. ടാറിങ്ങ് പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ടവർ ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങൾ ഒരുക്കണം. ടാറിങ്ങ് പ്രവൃത്തികൾ നടക്കുമ്പോൾ മുന്നറിയിപ്പ് സൂചന ബോർഡുകളിലെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.