ഗവ ഐ ടി ഐയില്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി ഗവ. ഐ.ടി.ഐ യില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയില്‍ നിലവിലുള്ള 2 ഒഴിവിലേക്കും, ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്കും, പാലക്കാട് ജില്ലയിലെ മംഗലം ഗവ. ഐ.ടി.ഐ യില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ 16 ന് രാവിലെ 10 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ (ബി-ബ്ലോക്ക്, ആറാം നില) പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നടക്കും. ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയ്ക്ക് ഗവ. അംഗീകൃത ത്രിവത്സര സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും, ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയ്ക്ക് ഗവ. അംഗീകൃത ത്രിവത്സര മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ത്രിവത്സര സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ എന്നിവയാണ് മിനിമം യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0495 2371451.