അറിയിപ്പ്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും പെന്ഷന് ലഭിക്കുന്നവരില്‍ ആധാര്‍ ഒതന്റിഫിക്കേഷന് ക്യത്യമല്ലാത്തവരുടെ പ്രതിമാസ പെന്ഷന് തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ 2022 ഡിസംബര്‍ 31 ന് മുന്‍പ് റിട്ടയര്‍ ചെയ്ത് പെന്ഷന് വാങ്ങുന്നവര്‍ എത്രയും വേഗം അവരുടെ നിലവിലെ ആധാര്‍ പകര്‍പ്പ് അധാര് ബന്ധിത മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2385900.