THRISSUR

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ നാല് തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ നാല് തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ക്ക് 338.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎല്‍എകൂടിയായ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. നടത്തറ ഗ്രാമപഞ്ചായത്തിലെ ഇരവിമംഗലം ചിറ – ബണ്ട് റോഡിന് 99.70 ലക്ഷം രൂപയുടെയും പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുരുടന്‍ ചിറ – ചെമ്പൂര്‍ റോഡിന് 97.25 ലക്ഷം രൂപയുടെയും മാടക്കത്തറ പഞ്ചായത്തിലെ മാടക്കത്തറ വില്ലടം റോഡിന് 69 ലക്ഷം രൂപയുടെയും അവണാന്ത്ര ഫിഫ്ത് ലൈന്‍ റോഡിന് 72.30 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.