എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്ടോപ്പുകള് വിതരണം ചെയ്തു
ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം മന്ത്രി. ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. പ്രത്യേക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപയാണ് ലാപ്ടോപ്പുകള് വാങ്ങുന്നതിനായ് അനുവദിച്ചിരുന്നത്.
എസ് എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന് മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് എ.സി കുമാരന്, എസ് ഡി എഫ് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ഡോ. എ.വി രാജേഷ്, കെ.സി ബിന്ദു, പി.വി കവിത, പി.എം അജിത, പി.എസ് ബിജുന എന്നിവര്‍ സംസാരിച്ചു. എസ് എന്‍ ചന്ദ്രിക എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാര്‍ ഡോ. സി.കെ രവി സ്വാഗതവും പ്രിന്‍സിപ്പാള്‍ കെ.സി അജിത നന്ദിയും പറഞ്ഞു.