കുടുംബശ്രീ തൊഴില്‍മേള മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും
തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി (ഡി.ഡി.യു.ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷന് (കെകെഇഎം) എന്നിവ സംയുക്തമായി ‘കണക്ട് 24’ എന്ന പേരില്‍ നവംബര്‍ 16 ന് ജില്ലാതല റീജിയണല്‍ തൊഴില്‍ മേളയും മൊബലൈസേഷന് ക്യാമ്പും ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 16 ന് രാവിലെ 10.30 ന് നടക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കും. തൊഴില്‍ മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയുമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. നവംബര്‍ 16 ന് രാവിലെ 8.30 മുതല്‍ 11 വരെ സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.