THRISSUR

ശിശുദിനാഘോഷം നടത്തി

വടക്കാഞ്ചേരി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെ (ഡിഇഐസി) നേതൃത്വത്തില്‍ വാഴാനി ഡാം പരിസരത്ത് ശിശുദിനാഘോഷം സംഘടിപ്പിച്ചു. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഡിഇഐസി ഗുണഭോക്താക്കളായ 30 കുട്ടികളെയും മാതാപിതാക്കളെയും സന്ദര്‍ശിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎല്‍എ ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, ഡി ഇ ഐ സി മാനേജര്‍ നീനാ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കളികളും കുട്ടികള്‍ക്കായി ഡാം-പാര്‍ക്ക് സന്ദര്‍ശനവും നടത്തി. വടക്കാഞ്ചേരിയിലെ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെ (ഡിഇഐസി) വിവിധ സേവനങ്ങള്‍ (ശിശുരോഗ വിഭാഗ ഒ.പി, ദന്തരോഗ വിഭാഗം, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, കാഴ്ച്ച പരിശോധന, സ്‌പെഷ്യല്‍ എജ്യുക്കേറ്റരുടെ സേവനം) സ്വീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേറിട്ടൊരു അനുഭവം സമ്മാനിച്ചുകൊണ്ടാണ് ശിശു ദിനാഘോഷം സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *