സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായ ശുചീകരണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
ജില്ലയില്‍ അവധിക്കാലം കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായ ശുചീകരണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായി കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. എച്ച്.എസ്.എസില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദര്‍ശനം നടത്തി. ജില്ലയിലെ മുഴുവന്‍ സ്കൂളുകളോടും ചേര്‍ന്നുള്ള കാട്, അപകടകരമായ മരങ്ങള്‍ തുടങ്ങിയവ മെയ് 30 നകം വെട്ടി വൃത്തിയാക്കാനും ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും സ്കൂള്‍ അധികൃതര്‍ക്ക് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്കൂളില്‍ സന്ദര്‍ശനം നടത്തിയത്.
ഹൈസ്കൂള്‍ വിഭാഗത്തിന് കീഴിലുള്ള ഗ്രൗണ്ടിൻ്റെ പ്രവര്‍ത്തനം വിലയിരുത്തിയ കളക്ടര്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രൗണ്ട് സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ കായിക വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, യു.പി, എല്‍.പി വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്കൂളിൻ്റെ ക്ലാസ് മുറികള്‍, അടുക്കള, ടോയ്ലറ്റ്, ഓഫീസ് തുടങ്ങിയവയുടെ പ്രവര്‍ത്തനവും കളക്ടര്‍ വിലയിരുത്തി. സന്ദര്‍ശനത്തിൻ്റെ ഭാഗമായി മണലൂര്‍ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ സ്കൂളിൻ്റെ ഫിറ്റ്നസ് പരിശോധനയും നടന്നു.
ജില്ലയിലെ സ്കൂളുകളില്‍ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെയാണ് പെയിന്റിംഗ് അടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അജിതകുമാരി, ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പാള്‍ അബീദ, മണലൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയര്‍ വാണി തുടങ്ങിയവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.



