EDUCATION

കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ്, ബി.എസ്.സി ഇന്റീരിയർ ഡിസൈനിങ്ങ് ആൻഡ് ഫർണിഷിങ്ങ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണിത്.

അപേക്ഷകർ പ്ലസ്ടു പാസ്സായിരിക്കണം. താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണമെന്നും മാനേജ്‌മെൻ്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281574390