ഐ.ടി.ഐ പ്രവേശനം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്ത 2025 ലെ ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിൻ്റെ കീഴില്‍ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 308 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻ്റെ www.labourwelfarefund.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. പ്രവേശനം നേടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്നും സ്റ്റൈപൻ്റ് ലഭിക്കും. ഫോണ്‍: 0487 24637



