സൈക്കോളജി അധ്യാപക നിയമനം
കുട്ടനെല്ലൂർ ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ നാലിന് രാവിലെ 10.30ന് ആണ് അഭിമുഖം. 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവർക്കും, നെറ്റ്, പി.എച്ച്.ഡി എന്നീ യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗസറ്റ് ലക്ചർ പോളിൽ രജിസ്റ്റർ ചെയ്തതിൻ്റെ സർട്ടിഫിക്കറ്റും മറ്റ് അസൽ രേഖകളും ഇന്റർവ്യൂവിന് ഹാജരാക്കണം. ഫോൺ 0487 2353022




qjjjly