അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവ്
തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ അനസ്തേഷ്യോളജി, ഡെർമറ്റോളജി എന്നീ വിഭാഗങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. അനസ്തേഷ്യോളജിയിൽ നാല് ഒഴിവും ഡെർമറ്റോളജിയിൽ രണ്ട് ഒഴിവുമാണ് ഉള്ളത്. അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ കൗൺസിലിൻ്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്കായി ജൂൺ 25ന് രാവിലെ പത്ത് മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310



