THRISSUR

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചടങ്ങ് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭയിലെ മികച്ച വിജയം കൈവരിച്ച 151 വിദ്യാര്‍ത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ എട്ട് വിദ്യാലങ്ങളെയും എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു.

ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍, സ്ഥിരം സമിതി അധ്യക്ഷരായ എ.എം ജമീലാബി, സി.വി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ബോട്ടണി ഫാക്കല്‍റ്റി ജീജ സുധീര്‍ നേതൃത്വം നല്‍കി.