KUWAITTHRISSUR

കുവൈറ്റ്‌ കെഎംസിസി തൃശൂർ ജില്ല മുൻ സെക്രട്ടറി ഷുക്കൂർ മണക്കോട്ട് അന്തരിച്ചു

കുവൈറ്റ്‌ : കുവൈറ്റ്‌ കെഎംസിസി തൃശൂർ ജില്ല മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായി ഏറെ സജീവമായി പ്രവർത്തിച്ചിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ നിര്യാതനായി. നാട്ടിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്‌ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷുക്കൂർ വളരെ ചെറുപ്പകാലത്ത് തന്നെ പ്രവാസി ആവുകയും കുവൈറ്റ്‌ കെഎംസിസിയുടെ ജില്ലാ മണ്ഡലം ഏരിയ യൂണിറ്റ് തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്ന ഷുക്കൂറിന്റെ വേർപാട് ഏറെ വേദനാജനകമാണെന്ന് കുവൈറ്റ്‌ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അറിയിച്ചു. പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകൾ നടത്തിയ ഷുക്കൂറിന്റെ മരണം തൃശ്ശൂർ ജില്ല കെഎംസിസിക്കും തീരാനഷ്ടം ആണെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.