THRISSUR

ചേറ്റുവ പാലം അപകടത്തിൻ്റെ വക്കിൽ: കുഴികളും കാഠിന്യവും യാത്രക്കാർക്ക് വൻ ഭീഷണി

ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ചേറ്റുവ പാലം അപകടം കാത്തിരിക്കുന്നതുപോലെയാണ്. പാലത്തിൽ ചെറുതും വലുതുമായ കുഴികൾ കണക്കിലെടുത്താൽ ഇരുപതിലേറെ കുഴികളാണ് ഇപ്പോഴുള്ളത്. പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തുമാണ് വലിയതായുള്ള കുഴികൾ, പലതിൽ ഇരുമ്പ് കമ്പികൾ പുറത്തായി നിലകൊള്ളുന്ന അവസ്ഥയിൽ.

കുഴിയിൽ വീണുപോകാതിരിക്കാനായി വാഹനങ്ങൾ പെട്ടെന്ന് വഴി മാറ്റുന്നതും, എമർജൻസി ബ്രേക്ക് ഇടുന്നതുമാണ് ഇപ്പോൾ പതിവ് ദൃശ്യമായി മാറിയിരിക്കുന്നത്. ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യത.

പാലത്തിലെ കുഴികൾ പലതവണ അടച്ചിട്ടുണ്ടെങ്കിലും അത് ശാസ്ത്രീയമായ രീതിയിൽ ചെയ്തില്ലാത്തതിനാൽ കുറച്ച് ദിവസത്തിനകം തന്നെ പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. വൈദ്യുതി വിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രിയാത്ര അപകടകരമാണ്.

ദേശീയപാത വകുപ്പ് ഇത് കാണാതിരിയ്ക്കുകയാണ് എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. വിഷയത്തിൽ സാമൂഹ്യ പ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ പ്രതികരിച്ചു:

പാലത്തിനോടുള്ള അവഗണന ഇനിയും തുടർന്നാൽ പൊതുജന ങ്ങളുടയും വാഹനയാത്ര ക്കാരുടെയും സുരക്ഷക്കുവേണ്ടി ഹൈകോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു