THRISSUR

ജനകീയനായ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പുതുക്കി നെഹ്റു സ്‌റ്റഡി സെന്റർ

പെരിങ്ങോട്ടുകര : ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനാചരണം കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്‌റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ സ്റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. തൃപ്രയാർ സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണവും, അമ്മമാർക്കുള്ള സമ്മാന വിതരണവും നടത്തി. സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത് , രക്ഷാധികാരി എം.ബി. സജീവ്,പോൾ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, പോൾ പുലിക്കോട്ടിൽ, ജഗദീശ് രാജ് വാളമുക്ക്, ബെന്നി ആഞ്ഞിലപ്പടി, ലൂയീസ് താണിക്കൽ, വിൻസെന്റ് കുണ്ടുകുളങ്ങര എന്നിവർ നേതൃത്വം നൽകി.