എൻ.എച്ച്. 66 നിർമാണവുമായി ബന്ധപ്പെട്ട് വി.പി. തുരുത്തിൽ കളക്ടർ സന്ദർശനം നടത്തി.
110 ഏക്കറിലായി 600ഓളം കുടുംബങ്ങളും 3000ത്തോളം ജനങ്ങളും തിങ്ങി താമസിക്കുന്ന ഈ പ്രദേശത്ത് ദേശീയപാത കടന്നുപോകുന്നത് നിലനിൽക്കുന്ന ജീവിതരീതിയിലും ഗതാഗത സൗകര്യങ്ങളിലും മാറ്റം വരുത്തുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ.
ജനങ്ങൾക്ക് റോഡ് ക്രോസ് ചെയ്യുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വി ആർ സുനിൽകുമാർ എംഎൽഎ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൻ്റെ ഭാഗമായി എൻ.എച്ച്. 66-ന്റെ ഇരുവശത്തും സർവീസ് റോഡുകൾ സ്ലോപ്പാക്കി ബന്ധിപ്പിക്കണമെന്ന് കളക്ടർ നിർദേശിച്ചു. അപ്രോച്ച്മെൻ്റ് റോഡ് കടന്നുപോകുന്നതിനെ തുടർന്ന് രണ്ടായി വിഭജിക്കപ്പെടുന്ന തുരുത്തിൻ്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനായി വടക്കും തെക്കുമുള്ള പാലത്തിന് കീഴിലൂടെ സർവീസ് റോഡിലേക്കുള്ള പ്രവേശനം സുനിശ്ചിതമാക്കുന്നതിന് യൂട്ടേൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി.
കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽനിന്നും ഹൈവേയിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന സംവിധാനം ഏർപ്പെടുത്താനും എൻഎച്ച് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ട് തുടർചർച്ചയ്ക്കായി പുതിയൊരു യോഗം ചേരേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു. വി ആർ സുനിൽകുമാർ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത, കൗൺസിലർ ബീന ശിവദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, എൻജിനീയർമാർ എന്നിവർ പങ്കെടുത്തു



