ഡി എൽ എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
2025-27 അധ്യയന വർഷത്തെ ഡി. എൽ എഡ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഗവൺമെൻ്റ്, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിലുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.education.kerala.gov.in സൈറ്റിൽ വിജ്ഞാപനവും അപേക്ഷാ ഫോമും ലഭിക്കും. തൃശൂർ ജില്ലയിലെ അപേക്ഷകൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ
ഓഫിസിൽ ആഗസ്റ്റ് 11 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2360810 എന്ന നമ്പറിൽ ബന്ധപ്പെടുക.



