THRISSUR

വോട്ടര്‍ പട്ടിക പുതുക്കൽ: 1,03,588 അപേക്ഷകള്‍

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാൻ 1,03588 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 411 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 2905 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് 6193 അപേക്ഷകളുമാണ് ഓണ്‍ലൈനായി ഇന്നലെ (ആഗസ്റ്റ് 01) വൈകിട്ട് 5 മണി വരെ സമര്‍പ്പിച്ചിട്ടുള്ളത്.