പീച്ചി ഡിഎംസി യോഗം ചേർന്നു
പീച്ചി ഡെസ്‌റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിൽ ഗവേണിംഗ് ബോഡി യോഗം റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ.രാജൻ്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ രാമനിലയം ഗസ്‌റ്റ് ഹൗസിൽ ചേർന്നു.
പീച്ചി ഡിഎംസിയുടെ പ്രവർത്തനങ്ങളുടെ അവലോകനം, ഓണത്തോടനുബന്ധിച്ച് അമ്യൂസ്മെൻ്റ് റൈഡുകളും ഗെയിമുകളും സ്ഥാപിക്കൽ, ഡിഎംസിയിലെ കരാർ ജീവനക്കാരുടെ കരാർ പുതുക്കൽ, ഡിഎംസിയിൽ അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ, പീച്ചി സെക്റ്ററിൻ്റെ ഓണാഘോഷത്തിനുള്ള സംഘാടക സമിതി രൂപീകരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയരാജ് തുടങ്ങിയവർ സംസാരിച്ചു. കെഎഫ്ആർഐ, പിഡബ്ല്യൂഡി, റവന്യു, ടൂറിസം തുടങ്ങി വിവിധ ഡിപ്പാർട്മെന്റുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



