THRISSUR

വോട്ടര്‍ പട്ടിക പുതുക്കാന്‍ ഇതുവരെ ലഭിച്ചത് 2,18,519 അപേക്ഷകള്‍ 

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതുവരെ 2,18,519പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 713 അപേക്ഷകളും ഒരു വാർഡിൽ നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 7,414 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് 26,770 അപേക്ഷകളുമാണ് ഓണ്‍ലൈനായി ഓ​ഗസ്റ്റ് ആറിന് വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിച്ചിട്ടുള്ളത്.