പട്ടിക്കാട് ജി എൽ പി സ്കൂളിൽ ക്ലാസ് റൂം ആസ് ലാബ് പദ്ധതി
പട്ടിക്കാട് ജി എൽ പി സ്കൂളിൽ ക്ലാസ് റൂം ആസ് ലാബ് പദ്ധതി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി രവീന്ദ്രൻ പ്രോജക്ടിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആനി ജോയ് അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൻ്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ക്ലാസ് റൂം ആസ് ലാബ് പ്രോജക്ട് നടപ്പാക്കുന്നത്. വിദ്യാർത്ഥികളുടെ അരികിൽ പഠനോപകരണങ്ങൾ സജ്ജീകരിക്കുക, പ്രവർത്തനാധിഷ്ഠിത പഠനം സാധ്യമാക്കുക, പഠനത്തിൽ താത്പര്യം ജനിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോട് കൂടിയാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നത്.
പ്രീപ്രൈമറി വിഭാഗത്തിനുള്ള ഡിജിറ്റൽ ഉപകരണങ്ങളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക വി. വി സുധ, ഒല്ലൂക്കര ബി പി സി ഫേബ. കെ ഡേവിഡ്, ഒല്ലൂക്കര സി ആർ സി സി എം . എസ് ദിവ്യ, പി ടി എ പ്രസിഡണ്ട് സരുൺ, എം പി ടി എ പ്രസിഡന്റ് സരിത സാബു, എസ് എം സി ചെയർപേഴ്സൺ ജിബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.



